Pages

Custom ROM ഉപയോഗിച്ച് പഴയ ഫോണുകളെ എങ്ങനെ പുതുക്കിയെടുക്കാം

ചില മൊബൈൽ ഫോൺ മോഡലുകൾ പുറത്തിറങ്ങിയ ശേഷം പലകാരണങ്ങൾ കൊണ്ട് പ്രചാരം കുറയാറുണ്ട്. ഓപ്പറേറ്റിംങ് സിസ്റ്റം അപ്ഡേറ്റ് കമ്പനി നിർത്തുക, പുതിയ മോഡലുകൾ കമ്പനി പ്രഖ്യാപിക്കുമ്പോൾ പഴയ മോഡലുകൾ നിർത്തുക തുടങ്ങിയവ ആണ് പ്രധാന കാരണങ്ങൾ. പക്ഷെ അവ ഹാർഡ്‌വെയർ തലത്തിൽ (ഉദാ: ക്യാമറ, പ്രോസസ്സർ) ഗുണമേന്മ ഉള്ളതായിരിക്കും. പ്രചാരം കുറഞ്ഞത് കൊണ്ട് അവ കുറഞ്ഞ വിലക്ക് വിൽപ്പനക്ക് വെക്കും. ആൻഡ്രോയ്ഡ് പതിപ്പ് പുതുക്കിക്കൊണ്ടു ഫോണുകൾ മികച്ചതാക്കാം. ഒരു ഫോൺ കൂടുതൽ വില കൊടുത്തു വാങ്ങുന്നതിനേക്കാൾ നല്ലതു മുകളിൽ പറഞ്ഞ തരത്തിലുള്ള പഴയ ഫോണുകൾ വാങ്ങി ലാഭിക്കാം. 

വിപണിയിൽ നിന്നും പിൻവാങ്ങിയ ഫോണുകൾ എങ്ങനെ പുതുക്കിയെടുക്കാം എന്ന് നോക്കാം. മൊബൈൽ ഫോൺ കമ്പനികൾ പഴയ മോഡൽ ഫോണുകൾക്ക്ആൻഡ്രോയിഡ് അപ്ഡേറ്റ് നിർത്തുന്നത് പതിവാണ്. ഉദാഹരണമായി Asus Zenfone 2 Laser, Asus Zenfone Selfie ഫോണുകൾ 2016 ഇറങ്ങിയ ഫോണുകൾ ആണ്. അന്ന് അതിന്റെ വില ഏകദേശം  15000 രൂപ ആയിരിന്നു. Snapdragon 615, Octa-core Cortex-A53 1.7/1.0 GHz, 3 GB RAM, 3000 mAh ബാറ്ററി, 13 MP ക്യാമറ (front&back) തുടങ്ങിയവയാണ് ഹാർഡ്‌വെയർ പ്രത്യേകതകൾ. ഇന്ന് ഏകദേശം 8000 രൂപക്ക് ഈ ഫോണുകൾ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാണ്. ഇനിയും വില കുറയാൻ സാധ്യത ഉണ്ട്. ഇത് പോലെ വിവിധ കമ്പനികളുടെ വിപണിയിൽ പ്രചാരം കുറഞ്ഞ മികച്ച ഫോണുകൾ കണ്ടെത്താൻ പറ്റും. 

അങ്ങനെ പഴയ ആൻഡ്രോയിഡ് വെർഷൻ ഉള്ള ഫോണുകളിൽ Lineage OS, Resurrection Remix പോലെയുള്ള ആൻഡ്രോയിഡ് അധിഷ്ഠിതമായ custom ROM ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. https://www.xda-developers.com/, https://wiki.lineageos.org/devices/ തുടങ്ങിയ വെബ്‌സൈറ്റുകളിൽ നിന്ന് നിങ്ങൾക്ക് വിവിധ മോഡൽ ഫോണുകളുടെ custom ROM ലഭ്യമാണോ എന്ന് പരിശോധിക്കാം. മുകളിൽ പറഞ്ഞ സൈറ്റുകളിൽ നോക്കിയിട്ടു custom ROM ലഭ്യമായ ഫോണുകൾ വാങ്ങിയാലും മതി.

Lineage OS, Resurrection Remix  തുടങ്ങിയ custom ROM stable വേർഷനുകൾ ലഭ്യമാക്കുന്നുണ്ട്. ഏറ്റവും പുതിയ ആൻഡ്രോയ്ഡ് പതിപ്പുകൾ അധിഷ്ഠിതമായ ROM ആവും അവർ നൽകുന്നത്. Bloatware ഇല്ലാത്ത custom ROMകൾക്ക് പഴയ ഫോണുകളെ നല്ല വേഗത ഉള്ളതാക്കി മാറ്റാൻ പറ്റും. 

custom ROMകൾ ഇൻസ്റ്റാൾ ചെയ്യാൻ സാധാരണക്കാർക്ക് ബുദ്ധിമുട്ടു നേരിടും. വിശദമായ ഇൻസ്റ്റലേഷൻ മാനുവൽ ലഭ്യമാണ്. YouTube വീഡിയോ നോക്കിയും പരിശീലിക്കാം. അല്ലാത്ത പക്ഷം സ്വതന്ത്ര സോഫ്റ്റ്‌വെയർ സമൂഹത്തിലെ ആരുടെയെങ്കിലും സഹായത്തോടെ ചെയ്യാം.

No comments:

Post a Comment